ChuttuvattomThodupuzha

കുമാരമംഗലത്ത് ദേശീയ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കായിക താരങ്ങളെ ആദരിച്ചു

തൊടുപുഴ: ജില്ലാ ഹാന്റ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശീയ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കായിക താരങ്ങളെ ആദരിച്ചു. കുമാരമംഗലം എം.കെ.എന്‍.എം സ്‌കൂള്‍ ഓഡറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹാന്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് .പി. അജീവ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍ ഉപഹാരം നല്‍കി. സംസ്ഥാന സബ് ജൂനിയര്‍ താരങ്ങളായ സെവാന്‍ കബീര്‍, അശ്വന്ത് ബിജു, ആദിത്യദേവ്, ജൂനിയര്‍ താരം ആദില്‍ മുബാറക്, കേരള സീനിയര്‍ ടീം ക്യാപ്റ്റിയന്‍ മുഹമ്മദ് .വി.എച്ച്, ടീം അംഗം സേതു എസ്. നായര്‍. മാസ്റ്റേഴ്‌സ് സംസ്ഥാന താരങ്ങളായ ദീനുപ് .ഡി, അജിത് കൃഷ്ണന്‍, മസ്റ്റേഴ്‌സ് വേള്‍ഡ് കപ്പില്‍ പങ്കെടുത്ത മുഹമ്മദ് സുഹൈല്‍, ബോബണ്‍ ബാലകൃഷ്ണന്‍, അഖില്‍ വിനായക് എസ്,അനീഷ് വി.എം എന്നിവരെയാണ് ആദരിച്ചത്.  യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ സജി ചെമ്പകശേരി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ കെ.ശശിധരന്‍, റഫീക്ക് പള്ളത്തുപറമ്ബില്‍ . ജില്ലാ സെക്രട്ടറി അന്‍വര്‍ ഹുസൈന്‍, അശ്വിന്‍ സത്യന്‍,മുഹമ്മദ് അജ്മല്‍, ഷാഹുല്‍ പി.എഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!