KeralaKochi

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനു കീഴടങ്ങി

കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനു പോലീസില്‍ കീഴടങ്ങി. എറണാകുളം പുത്തന്‍കുരിശ് പോലീസ് മുമ്പാകെയാണ് ഇന്ന് രാവിലെ 8 ഓടെ മനു കീഴടങ്ങിയത്. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു.

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പി.ജി മനുവിനെതിരെ പോലീസ് കേസെടുത്തത്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പി.ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ മനുവിന് കീഴടങ്ങാന്‍ പത്ത് ദിവസത്തെ സമയം ഹൈക്കോടതി നേരത്തെ അനുവദിച്ചിരുന്നു. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

 

Related Articles

Back to top button
error: Content is protected !!