Thodupuzha

കാരിക്കോട് സർവ്വീസ് സഹകരണ ബാങ്ക് കുമ്മംകല്ല് ശാഖയിൽ എടിഎം, സിഡിഎം മെഷീൻ പ്രവർത്തനമാരംഭിച്ചു

 

 

തൊടുപുഴ: കാരിക്കോട് സർവ്വീസ് സഹകരണ ബാങ്ക് ഇ വെയർ സോഫ്ടെ ടെക്ക് കമ്പനിയുടെ സഹായത്തോടെ ബാങ്കിന്റെ കുമ്മംകല്ല് ബ്രാഞ്ചിനോട് ചേർന്ന് എടിഎം, സിഡിഎം മെഷീൻ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം നടന്നു. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി.എസ്.ഷാജി അധ്യക്ഷനായി. നഗരസഭ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് സെക്രട്ടറി പി.വി.മോളി, ബാങ്ക് വൈ.പ്രസിഡന്റ് പി.എസ്.രാജൻ, നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ.കരീം, ഇ വെയർ സോഫ്റ്റ് ടെക് കമ്പനി സി.ഇ.ഒ.സജീവ് പുഷ്പമംഗലം, കൗൺസിലർ സബീന ബിഞ്ചു, മുതലക്കോടം ബാങ്ക് പ്രസിഡന്റ് വി.ബി. ജമാൽ, തൊടുപുഴ ബാങ്ക് പ്രസിഡന്റ് പ്രശോഭ് ആർ.നായർ, എം.എം.മാത്യു,കുമാരമംഗലം, എം.ജി.സുരേന്ദ്രൻ,അരിക്കുഴ, ഭരണ സമിതിയംഗം സുമ ജോയി എന്നിവർ പ്രസംഗിച്ചു. ഏത് ബാങ്കിന്റെയും എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനും, യൂണിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക്,ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക് എന്നിവയിലേക്ക് സിഡിഎം വഴി പണം അടക്കാനും കഴിയുന്ന വിധം സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!