ChuttuvattomCrimeThodupuzha

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അതിഥി തൊഴിലാളി പിടിയിൽ 

കാഞ്ഞാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളി പിടിയില്‍.ബംഗാള്‍ സ്വദേശിയായ അബ്ദുള്ള (35) ആണ് കാഞ്ഞാർ പോലീസിന്റെ പിടിയിലായത്. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയുമായി അടുപ്പം സ്ഥാപിച്ച്  കൂടെ താമസിക്കുകയും അവരുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടി കൗൺസിലിംഗിനിടയിൽ അധ്യാപകരോട്  പരാതി പറയുകയായിരുന്നു. തുടർന്ന് അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ചെയ്തിരുന്നു. കാഞ്ഞാര്‍ സി.ഐ സോള്‍ജിമോന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ.മാരായ പ്രവീണ്‍, സിബി, തങ്കപ്പന്‍, ഷിജു എന്നിവര്‍ ചേര്‍ന്ന് തൊടുപുഴയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ പോക്‌സോ കേസ് എടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

Back to top button
error: Content is protected !!