Thodupuzha

ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കണം: ഉപരോധ  സമരവുമായി സൗഹ്യദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ

തൊടുപുഴ: മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സൗഹ്യദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ (എസ്.എ.എസ്.കെ.) യുടെ നേതൃത്വത്തില്‍ ഇന്ന് തൊടുപുഴയില്‍ റാലിയും ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധവും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മിനിമം ചാര്‍ജിന് ആനുപാതികമായി കിലോമീറ്റര്‍ ചാര്‍ജ് വര്‍ധിപ്പിക്കുക, ഓട്ടോറിക്കാര്‍ക്ക് ഇന്ധന സബ്സിഡി അനുവദിക്കുക, ഇന്ധന വിലയില്‍ നികുതി കുറയ്ക്കുക, ക്ഷേമനിധി നിയമങ്ങളിലും വ്യവസ്ഥകളിലും അനുവദിക്കുന്ന തുകയിലും കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തുക, ഓട്ടോ തൊഴിലാളികളേയും കുടുംബത്തെയും ഇ.എസ്.ഐ പരിധിയില്‍ ഉള്‍പ്പെടുത്തുക, ഫിറ്റ്നസ് പാസാകുന്ന 15 വര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരത്തില്‍ ഓടാന്‍ അനുമതി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധ സമരം. രാവിലെ 11ന് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് റാലി ആരംഭിക്കും. പോസ്റ്റ് ഓഫീസ് ഉപരോധം സംഘടനാ സംസ്ഥാന പ്രസിഡന്റ് സി.പി ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ അനസ്, ബിനോയി ജോര്‍ജ്, ജോബി കരിങ്കുന്നം, പ്രകാശ് തങ്കപ്പന്‍, സിബി തോമസ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!