Thodupuzha

ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് ജില്ലാതല മെമ്പര്‍ഷിപ് ക്യാമ്പയിൻ നടത്തി

 

തൊടുപുഴ: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളെയും ഉള്‍പെടുത്തി തൊടുപുഴയില്‍ ബി.എസ്.6 ഫോര്‍ വീലര്‍ വാഹനങ്ങളുടെ ട്രൈനിംഗും ജില്ലാതല മെമ്പര്‍ഷിപ് ക്യാമ്പയിനും നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദന്‍, സംസ്ഥാ വൈസ് പ്രസിഡന്റ് വി.എസ് മീരാണ്ണന്‍, സംസ്ഥാന ട്രൈനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ഫെനില്‍ പോള്‍, ജില്ലാ സെക്രട്ടറി എം.കെ മോഹനന്‍, ജില്ലാ ട്രഷറര്‍ സുമേഷ് എസ്. പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് എം. പത്മനാഭന്‍, ജോയിന്റ് സെക്രട്ടറി ജോസ് എ. ജെ, ട്രൈയിനിംഗ് ബോര്‍ഡ് മെമ്പര്‍മാരായ നിസാര്‍ കാസിം, കെ.എന്‍ പ്രഭാകരന്‍, കമ്മിറ്റി അംഗങ്ങളായ സന്തോഷ് കട്ടപ്പന, ശ്രീകുമാര്‍ നെടുങ്കണ്ടം, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് നിസാര്‍ കെ.എ., സെക്രട്ടറി ബിനീഷ്, ട്രഷറര്‍ ശശിധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. രാജാക്കാട് യൂണിറ്റ് അംഗം സജീവിന്റെ മകള്‍ മഹാതമാഗാന്ധി യൂണി ബയോസയന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഉണ്ണിമായ സജീവിനും ജില്ല ജോ. സെക്രട്ടറി ജോസ് എ.ജെ യുടെ മകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫൈനല്‍ പരീക്ഷ ആദ്യ എഴുത്തില്‍ തന്നെ പാസായ അനു ജോസിനും അവാര്‍ഡും കൃഷ്അവാര്‍ഡും നല്‍കി.

Related Articles

Back to top button
error: Content is protected !!