ChuttuvattomThodupuzha

ആവാസ് യോജന പദ്ധതി ;  നിരാലംബരായ കുടുംബത്തിന് ഭവന നിര്‍മ്മാണത്തിന് സ്ഥലം കൈമാറി

തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്, വണ്ണപ്പുറം പഞ്ചായത്തിലെ നിരാലംബരായ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി കുടുംബത്തിന് ഭവന നിര്‍മ്മാണത്തിന് മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരം ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് കൈമാറി. സിബി ജേക്കബ് പടര്‍ന്നമാക്കലിനും കുടുംബത്തിനുമാണ് വീട് നിര്‍മാണത്തിന് സ്ഥലം ലഭിച്ചത്. സൗജന്യമായി മൂന്ന് സെന്റ് സ്ഥലം നല്‍കിയ നല്‍കിയ ജിജി മഞ്ഞക്കുന്നിലിനെയും കുടുംബത്തെയും യോഗത്തില്‍  കലക്ടര്‍ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു. കെ. ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കര്‍ഷക ജ്യോതി അവാര്‍ഡ് നേടിയ എം. കെ ബൈജുമോന്‍ ഉടുമ്പന്നൂര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പ് സാമ്പത്തിക വര്‍ഷംകേരളത്തില്‍ നിന്നും രണ്ടാമതായി 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ പൊന്നമ്മ ഗോപാലനും കുടുംബത്തിനും കേരള ആരോഗ്യ സര്‍വകലാശാല എംഡി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡോക്ടര്‍ പ്രീതി അഗസ്റ്റിന്‍ ഉടുമ്പന്നൂര്‍, രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നിന്നും നഴ്‌സിങ് പരീക്ഷയില്‍ 5 റാങ്കുകള്‍ നേടിയ കുമാരി അഞ്ജിത ജയന്‍ എന്നിവരെയും ജില്ലാ കലക്ടര്‍ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എം.ജെ ജേക്കബ്, ഷൈനി റെജി, ജെ.പി.സി ബിന്‍സ്. സി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി തോമസ് കാവാലം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആന്‍സി സോജന്‍, മെമ്പര്‍മാരായ അഡ്വ. ആല്‍ബര്‍ട്ട് ജോസ്, കെ.കെ രവി, ജിജി സുരേന്ദ്രന്‍, മിനി ആന്റണി, ടെസിമോള്‍ മാത്യു, ഡാനിമോള്‍ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയ് എ.ജെ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!