ArakkulamLocal Live

മേമുട്ടത്ത് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അറക്കുളം : പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നാടുകാണി ഗവണ്‍മെന്റ് ആയുര്‍വേദ ട്രൈബല്‍ ഡിസ്പന്‍സറിയുടെ ആഭിമുഖ്യത്തില്‍ മേമുട്ടം സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് വാര്‍ഡ് മെമ്പര്‍ പി.ഏ.വേലുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍. രാഖിരാജിന്റെയും ഡോ.സുനില്‍ മാത്യുവിന്റെയും നേതൃത്വത്തില്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ വിതരണം ചെയ്തു. ട്രൈബല്‍ പ്രമോട്ടര്‍ ഗീതു, ഓമന പത്മനാഭന്‍, ഊര് കൂട്ട സമിതിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!