ChuttuvattomMoolammattam

ആയുഷ്മാന്‍ഭവ’ പദ്ധതി പതിപ്പള്ളിയില്‍ ആരംഭിച്ചു

മൂലമറ്റം: നഗര, ഗ്രാമപ്രദേശങ്ങളില്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കി വരുന്ന ഏറ്റവും ആധുനികമായ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും, അതിന്റെ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന’ ആയുഷ്മാന്‍ഭവ’ പദ്ധതി അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളിയില്‍ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാവരുടേയും പ്രഷര്‍, ഷുഗര്‍ തുടങ്ങി എല്ലാ പരിശോധനകളും നടത്തി ഓരോ വ്യക്തിയുടേയും രോഗവിവരങ്ങളും, അവരെ സംബന്ധിച്ച മറ്റ് വിവരങ്ങളും ഓണ്‍ലൈനായി രജിസ്ട്രര്‍ ചെയ്യും. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്തം 17ന് ആരംഭിച്ച് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ന് അവസാനിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആയുഷ്മാന്‍ ആപ് കെദ്വാര്‍, ആയുഷ്മാന്‍ മേള, ആയുഷ്മാന്‍ സഭ, എന്നീ മൂന്ന് കാര്യങ്ങളാണ് നടപ്പാക്കുന്നത്.

അഞ്ചു വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഓണ്‍ലൈനായി രേഖപ്പെടുത്തിയ ഓരോ വ്യക്തികള്‍ക്കുമുള്ള ‘ആബ ഐഡി കാര്‍ഡ്’ നല്‍കും. ഈ കാര്‍ഡില്‍ എല്ലാവരുടേയും ആരോഗ്യ കാര്യങ്ങള്‍, ചികിത്സാ വിവരങ്ങള്‍ നല്‍കിയിട്ടുള്ള ചികിത്സകള്‍ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാവും. പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ബോധവല്‍ക്കരണം, പരിശോധനാ ക്യാമ്പുകള്‍ എന്നിവയും ഇതിന്റെ ഭാഗമായി നടത്തും. ‘ആബ ഐഡി’വഴി ഏത് ഗവ. ആശുപത്രികളിലും ചികിത്സക്കെത്തിയാല്‍ നേരത്തെയുള്ള ട്രീറ്റ്‌മെന്റ് ഹിസ്റ്ററി
ഉള്‍പ്പടെ നോക്കി ഡോക്ടര്‍ക്ക് ചികിത്സിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.  പതിപ്പള്ളി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍  നടന്ന ക്യാമ്പ് വാര്‍ഡ് മെമ്പര്‍ പി.എ.വേലുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം സുശീല ഗോപി,
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ് ബാബു, ആരോഗ്യവകുപ്പിലെ നഴ്‌സു
മാരായ സുധാഭായി ട്രീസ, ഊര്മൂപ്പന്‍ പത്മദാസ്, ട്രൈബല്‍ പ്രമോട്ടര്‍മാരായ ഗീതു, രമ്യ,ആശ വര്‍ക്കര്‍മാരായ രാജമ്മ, സുഭദ്ര, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!