ChuttuvattomThodupuzha

അയ്യങ്കാളിയുടെ ജന്മദിനാഘോഷവും അനുസ്മരണവും ഓഗസ്റ്റ് 28ന്

തൊടുപുഴ: കേരള പുലയര്‍ സമുദായ മഹാസഭ (കെ.പി.എസ്.എം.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യങ്കാളിയുടെ 161-ാം ജന്മദിനാഘോഷവും അനുസ്മരണവും നടത്തും. തിങ്കളാഴ്ച്ച രാവിലെ 10ന് മങ്ങാട്ടുകവലയില്‍ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനാഘോഷവും അനുസ്മരണവും ജന്മദിന സന്ദേശവും പുഷ്പാര്‍ച്ചനയും നടത്തും. തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് കെ.കെ. രാജേഷ് കൊറ്റമറ്റത്തിലില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വി.എസ് വാഴേപ്പറമ്പില്‍ ജന്മദിന സന്ദേശമാകും.

ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലംഗം ടി.എസ്. രാജന്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍, ഹിന്ദു ഇക്‌ണോമിക്‌സ് ഫോറം തൊടുപുഴ ചാപ്ടര്‍ പ്രസിഡന്റ് പദ്മഭൂഷണ്‍ മണക്കാട്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി. മത്തായി, എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്‍ കമ്മിറ്റി അംഗം കെ.കെ. മനോജ്, വിശ്വ ബ്രാഹ്‌മണ സമൂഹം പ്രതിനിധി പി.കെ. ശിവദാസ്, കെ.പി.എസ്.എം.എസ് സംസ്ഥാന സെക്രട്ടറി എം.കെ. ഗോപി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വര്‍ക്കിംഗ് പ്രസിഡന്റ് രാജു കല്ലുമാല, സംസ്ഥാന കമ്മിറ്റിയംഗം ബിന്ദു എം.ഡി എന്നിവര്‍ പ്രസംഗിക്കും

Related Articles

Back to top button
error: Content is protected !!