ChuttuvattomThodupuzha

അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ്

തൊടുപുഴ: അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈന്‍ കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിനോജ് അധ്യക്ഷത വഹിച്ചു. അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഓണകാലത്ത് വില വിലവര്‍ദ്ധന തടയുന്നതിന് സര്‍ക്കാര്‍ വിപണിയില്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാജി ശ്രീശിവം മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.ജെഎസ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് മനേഷ് കൊടിക്കകത്ത് രാഷ്ട്രീയ വിശദീകരണം നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാത്തിരമറ്റം, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അശോക് കുമാര്‍, ലിഗിന്‍ പുറപ്പുഴ, ബാബു ചിറ്റൂര്‍, ബാബു തൊടുപുഴ, മനേഷ്, രാഹുല്‍, രാജേഷ്, അനീഷ്, വിനോദ് നാരായണന്‍,വിജയന്‍ മുട്ടം എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!