ChuttuvattomThodupuzha

ലോക ഓഷ്യൻ മാൻ ഫൈനൽ നീന്തൽ ചാമ്പ്യൻഷിപ്പിൽ ബേബി വർഗ്ഗീസ് ഫൈനലിലേക്ക്

തൊടുപുഴ: തായ്‌ലന്റിലെ ഫുക്കറ്റിൽ നടക്കുന്ന ലോക ഓഷ്യൻ മാൻ ഫൈനൽ നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ബേബി വർഗ്ഗീസ് തയ്യാറെടുക്കുന്നു. ഓഷ്യൻ മാൻ 2023 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി വേൾഡ് ഫൈനലിലേക്ക് ബേബി വർഗ്ഗീസ് യോഗ്യത നേടിയിരുന്നു. ഡിസംബർ 1, 2, 3 തീയതികളിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.വേൾഡ് ഫൈനലിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളി നീന്തൽ താരമാണ് ബേബി വർഗ്ഗീസ്. 2024 ജൂലായ് 17 മുതൽ 20 വരെ അമേരിക്കയിലെ ക്ലീവ് ലാന്റിൽ വച്ചു നടക്കുന്ന പാൻ അമേരിക്കൻ മാസ്റ്റേഴ്‌സ് നീന്തൽ
മത്സരത്തിനായുള്ള തയ്യാറെടുപ്പിൽ കൂടിയാണ് ബേബി വർഗ്ഗീസ്.

Related Articles

Back to top button
error: Content is protected !!