ChuttuvattomThodupuzha

തോട് സംരക്ഷണത്തിന് മുള നടീല്‍

തൊടുപുഴ: ജലസ്രോതസസ്സുകളുടെ സംരക്ഷണമെന്ന ലക്ഷ്യവുമായി ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മണക്കാട് തോടിന്റെ ഇരുകരകളിലും മുളംതൈകള്‍ നട്ടുപിടിപ്പിച്ചു. മണക്കാട് എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമുമായി ചേര്‍ന്ന് നടത്തിയ തൈനടീല്‍ പരിപാടി തൊടുപുഴ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി., എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആശാമോള്‍ കെ.ആര്‍, അധ്യാപകരായ ഡോ. അരുണ്‍കുമാര്‍ ബി., ഡോ. ദിവ്യ ജി. നായര്‍, ചിത്രമോഹന്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് അനൂപ് തയ്യില്‍, യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ലിന്റോ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നൂറോളം മുളംതൈകളാണ് ഇതോടനുബന്ധിച്ച് തോടിന്റെ വശങ്ങളില്‍ നട്ടുപിടിപ്പിച്ചത്.

 

 

Related Articles

Back to top button
error: Content is protected !!