Thodupuzha

വെങ്ങല്ലൂര്‍ – മങ്ങാട്ട്കവല ബൈപ്പാസില്‍ മരം കടപുഴകി  വീണു 

തൊടുപുഴ: വെങ്ങല്ലൂര്‍ – മങ്ങാട്ട്കവല ബൈപ്പാസിലേക്ക് മരം കടപുഴകി വീണെങ്കിലും അപകടം ഒഴിവായി. ഗതാഗത തിരക്കേറിയ റോഡില്‍ തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. റോഡരുകില്‍ നിന്ന കൂറ്റന്‍ തണല്‍ മരം അപ്രതീക്ഷിതമായി കടപുഴകി ബൈപ്പാസിലേക്ക് പതിക്കുകയായിരുന്നു. റോഡിന്റെ ഒരു വശത്ത് നിന്ന മരം റോഡിന് കുറുകെ മറു വശം വരെയെത്തിയാണ് കിടന്നത്. രണ്ട് മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്ന ഭാഗത്താണ് അപകടം നടന്നത്. അപകട സമയത്ത് വാഹന പരിശോധന കഴിഞ്ഞിരുന്നു. റോഡിലേക്കാണ് മരം വീണതെങ്കിലും ഈ സമയം ഗതാഗത തിരക്കുണ്ടാകാത്തതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപെട്ടു.

Related Articles

Back to top button
error: Content is protected !!