Thodupuzha

ഗുണഭോക്തൃ സംഗമം

 

തൊടുപുഴ: ബി.ജെ.പി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്തൃ സംഗമം ബി.ജെ.പി ജില്ലാ കാര്യാലയത്തില്‍ സംഘടിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സി.ജി സോമശേഖരന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് കെ.എസ് അജി സംഗമം ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ പങ്കെടുത്ത ഗുണഭോക്താക്കള്‍ക്ക് സ്‌നേഹോപഹാരം നല്‍കി. ഗുണഭോക്തൃ സംഗമം കോ-ഓഡിനേറ്റര്‍ ബി. വിജയകുമാര്‍, ജില്ലാ ട്രഷറര്‍ കെ.പി രാജേന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സിജിമോന്‍, സെക്രട്ടറി അനൂപ് പാങ്കാവില്‍, നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.ജി രാജശേഖരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!