ChuttuvattomThodupuzha

ജിജി ജോര്‍ജിന് മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡ്

തൊടുപുഴ: സംസ്ഥാനതലത്തില്‍ മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡിന് മുതലക്കോടം സെന്റ്. ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ് അര്‍ഹനായി. പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ സ്‌കൂളിനെ മികച്ച നിലവാരത്തിലേക്ക് എത്തിച്ച പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. കോതമംഗലം എഡ്യൂക്കേഷണല്‍ ഏജന്‍സി ഏര്‍പ്പെടുത്തിയ അധ്യാപക അവാര്‍ഡും ഈ വര്‍ഷം ജിജി ജോര്‍ജിനായിരുന്നു. മികച്ച സ്‌കൂളിനുള്ള അവാര്‍ഡും നേടാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളിന് സാധിച്ചു. 23ന് ചേരുന്ന അനുമോദന യോഗത്തില്‍ അവാര്‍ഡ് ജേതാവിന് സ്വീകരണവും ഏര്‍പ്പെടുത്തിയിരിക്കുന്നു.

Related Articles

Back to top button
error: Content is protected !!