Thodupuzha

ബെവ്‌ക്കോ തൊഴിലാളികളുടെ പണിമുടക്കും സെക്രട്ടറിയേറ്റ് മാര്‍ച്ചുംവിജയിപ്പിക്കും

തൊടുപുഴ: ബീവറേജസ് കോര്‍പ്പറേഷനില്‍ 11-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്‌ക്കോ തൊഴിലാളികള്‍ 30 ന് നടത്തുന്ന പണിമുടക്ക് സമരവും 20-ാം തിയതി നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചും വിജയിപ്പിക്കുവാന്‍ ഇടുക്കി ജില്ലയില്‍ സംയുക്ത സമരസമിതി രൂപീകരിച്ചു, ഇടുക്കി ചെറുതോണിയില്‍ ചേര്‍ന്ന സമര സമിതി രൂപീകരണ യോഗം
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ വി ശശി ഉദ്ഘാടനം ചെയ്തു. ഐന്‍.റ്റി.യു.സി നേതാവ് വി എം ജോസഫ് അധ്യക്ഷത വഹിച്ചു. സി.ഐ ടി. യു യൂണിയന്‍ നേതാക്കളായ എസ് സജീവ്, കെ. എസ്. ശ്രീക്കുട്ടന്‍, ലാല്‍ സി രഞ്ജിത്ത്, ബിജു ജോസഫ്, ഐഎന്‍ടിയുസി നേതാക്കളായ എം എം ജോര്‍ജുകുട്ടി, അരുണ്‍ റ്റി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സംയുക്ത സമരസമിതി ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.
രക്ഷാധികാരി കെ.വി. ശശി, ചെയര്‍മാന്‍. സജീവ് എസ്, കണ്‍വീനര്‍, എം എം ജോര്‍ജുകുട്ടി, ട്രഷറര്‍, കെ. എസ്. ശ്രീക്കുട്ടന്‍, വൈസ് ചെയര്‍മാന്‍മാര്‍ ഷൈനി തോമസ്, ബിനു തോമസ്, ജോയിന്‍ കണ്‍വീനര്‍മാര്‍ അനില്‍കുമാര്‍ സി എസ്, സിജോ, റെജിന്‍ ജോണ്‍, മനോജ് എന്നിവരാണ് സംയുക്ത സമരസമിതി ഭാരവാഹികള്‍

 

Related Articles

Back to top button
error: Content is protected !!