Thodupuzha

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 

 

 

ഇടവെട്ടി: ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഉദ്ഘാടനം സിനിമ സീരിയല്‍ താരം അനീഷ് രവി നിര്‍വഹിച്ചു. സ്പതാഹ വായനയില്‍ 70 വര്‍ഷം പൂര്‍ത്തിയായ യജ്ഞാചാര്യന്‍ വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരിപ്പാടിനെ അയ്യപ്പസേവാസമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, ശബരിമല മുന്‍ മേല്‍ശാന്തി ആത്രശേരി രാമന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. 2022 ലെ ഇടവെട്ടി ഔഷധസേവയുടെ കലണ്ടര്‍ ശബരിമല മുന്‍ മേല്‍ശാന്തി പ്രകാശനം ചെയ്തു.ഔഷധസേവയുടെ കൂപ്പണ്‍ വിതരണ ഉദ്ഘാടനം സിനിമാ താരം അനീഷ് രവിക്ക് നല്‍കിക്കൊണ്ട് സ്വാമി അയ്യപ്പദാസ് നിര്‍വഹിച്ചു. പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം തപസ്യ കലാ സാഹിത്യ വേദി മേഖലാ സെക്രട്ടറി വി.കെ ബിജു നിര്‍വഹിച്ചു. ബിസ്‌നസ് മാഗ്‌നറ്റ് പുരസ്‌ക്കാരം ടയര്‍ ഷുവര്‍ എം.ഡി മിഥുന്‍ ജയചന്ദ്രന് സമ്മാനിച്ചു. സഹ രക്ഷാധികാരി എം.ആര്‍ ജയകുമാര്‍, മുതലിയാര്‍ മഠം ക്ഷേത്രം സെക്രട്ടറി ജിതേഷ് സി. ഇഞ്ചക്കാട്ട്, ദുര്‍ഗാക്ഷേത്രം സെക്രട്ടറി സുരേഷ് കണ്ണന്‍, ക്ഷേത്രം പ്രസിഡന്റ് വി. വിജയന്‍, സെക്രട്ടറി സിജു ബി. പിള്ള എന്നിവര്‍ പ്രസംഗിച്ചു. ഭാഗവത സപ്താഹം ചെയര്‍മാന്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

Related Articles

Back to top button
error: Content is protected !!