ChuttuvattomThodupuzha

ഭാരത് അരി: തൊടുപുഴയില്‍ വിതരണം ചെയ്തു

തൊടുപുഴ: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭാരത് അരി പാക്കറ്റുകള്‍ വാങ്ങാന്‍ തൊടുപുഴയില്‍ വന്‍ തിരക്ക്. ജില്ലയില്‍ ആദ്യമായാണ് ഭാരത് അരി എത്തുന്നത്. ഗാന്ധി സ്‌ക്വയറിന് സമീപത്തെ പഴയ സ്റ്റാന്‍ഡില്‍ നടന്ന അരി വിതരണത്തില്‍ സ്ത്രീകളടക്കം നിരവധിയാളുകള്‍ അരി വാങ്ങാനെത്തി. 10 കിലോയുടെ പാക്കറ്റുകളായി ആകെ 10 ടണ്‍ അരിയാണ് ലോറിയില്‍ ഇവിടെ എത്തിച്ചത്. രാവിലെ 7.30ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അരി വിതരണം ഉദ്ഘാടനം ചെയ്തു.

10 ഓടെ അരി പൂര്‍ണമായും വിറ്റുപോയി. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ (എന്‍.സി.സി.എഫ്), നാഡ് എന്നീ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് വിതരണം നടന്നത്. കര്‍ണാടകയില്‍ നിന്ന് എത്തിക്കുന്ന അരി എന്‍.സി.സി.എഫിന്റെ കാലടി ഗോഡൗണില്‍ നിന്നുമാണ് പാക്ക് ചെയ്ത് വില്‍പ്പനക്കെത്തിക്കുന്നത്.
ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളില്‍ വാഹനങ്ങളില്‍ എത്തിച്ച് വിതരണം ചെയ്യും. നിലവില്‍ അരി എത്തിക്കുന്നിടങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ വൈകാതെ വിവിധ ജില്ലകളില്‍ എന്‍.സി.സി.എഫിന്റെ ഔട്ട്ലെറ്റുകളും തുടങ്ങാനാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു

 

Related Articles

Back to top button
error: Content is protected !!