Nationalpolitics

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയില്‍,36 കിലോമീറ്റര്‍ പദയാത്രയുമായി രാഹുല്‍

ന്യൂഡല്‍ഹി : ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയില്‍.യുവാക്കളും പൗര സമൂഹവുമായി രാഹുല്‍ ഇന്ന് ഗുവാഹത്തിയില്‍ കൂടിക്കാഴ്ച നടത്തും. ഗോരേമാരിയില്‍ നിന്ന് 36 കിലോമീറ്റര്‍ രാഹുല്‍ പദയാത്ര നടത്തും. കാംരൂപില്‍ ഉച്ചയ്ക്ക് ഒന്നേകാലിന് രാഹുല്‍ മാധ്യമങ്ങളെ കാണും. പ്രസ് ക്ലബ്ബില്‍ വെച്ചുള്ള വാര്‍ത്ത സമ്മേളനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ക്യാമ്പില്‍ വച്ചായിരിക്കും രാഹുല്‍ മാധ്യമങ്ങളെ കാണുക. ഗുവാഹത്തിയിലെ യാത്രയ്ക്ക് അനുമതി നല്‍കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംഘര്‍ഷ സാഹചര്യത്തില്‍ രാഹുലിന്റെ യാത്രയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!