Thodupuzha

ജില്ലയിലെ ഏറ്റവും നീളംകൂടിയ ലഹരിവിരുദ്ധ ക്യാന്‍വാസ് ഒരുക്കി കുടയത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍

 

തുടങ്ങനാട്: ജില്ലയിലെ ഏറ്റവും നീളം കൂടിയ ലഹരി വിരുദ്ധ ക്യാന്‍വാസ് ഒരുക്കി കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്. എസ്.വിദ്യാര്‍ത്ഥികള്‍. എന്‍.എസ്.എസ്. സഹവാസ ക്യാമ്പിന്റെ ഭാഗമായിട്ടാണ് തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിന്റെ മതിലില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ കൂറ്റന്‍ ക്യാന്‍വാസ് ഒരുക്കിയത്. സേ നോ ടു ഡ്രഗ്‌സ്, സേ എസ് ടു ലൈഫ് ഞങ്ങള്‍ക്കിഷ്ടം കായികലഹരി, ഞങ്ങള്‍ക്കിഷ്ടം കലാലഹരി തുടങ്ങിയ സന്ദേശങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ക്യാന്‍വാസ് ഒരുക്കിയത്. കലാകാരന്മാരായ സഭാഷ് രാജ്, സച്ചിന്‍ പള്ളിക്കൂടം, പ്രവീണ്‍ സംഘകല എന്നിവരുടെ നേതൃത്വത്തിലാണ് ക്യാന്‍വാസ് തയ്യാറാക്കിയത്. വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ക്യാന്‍വാസിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രിറോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. കുടയത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിസ് പുന്നൂസ്, പി.ടി.എ.പ്രസിഡന്റ് കെ.പി. രാജേഷ് കൊച്ചു കുന്നേല്‍,ജിമ്മി മറ്റത്തിപ്പാറ, സെന്റ് തോമസ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍ഡ,പി.ടി.എ. പ്രസിഡന്റ് ബെന്നി പാറക്കാട്, അധ്യാപകരായ സുനില്‍കുമാര്‍ എസ്, അജി കെ. തങ്കച്ചന്‍, ദീപ്തി മേരി മാത്യു, പ്രോഗ്രാം ഓഫീസര്‍
ഷൈനോജ് ഒ.വി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!