Thodupuzha

വനിതാ സംവരണ ബിൽ അകാല ചരമം പ്രാപിക്കാന്‍ കാരണം യുപിഎ സർക്കാര്‍; ആനി രാജ

ഇടുക്കി: യുപിഎ സർക്കാരിന്റെ പിടിപ്പുകേട് മൂലമാണ് 2010ൽ രാജ്യസഭയിൽ പാസായ വനിതാ സംവരണ ബിൽ അകാല ചരമം പ്രാപിച്ചതെന്ന് മഹിളാ ഫെഡറേഷന്‍ (എന്‍എഫ്ഐഡബ്ല്യു ) ദേശീയ ജനറൽ സെക്രട്ടറി ആനി രാജ. സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ(ഗീത മുഖർജി നഗറിൽ)നടന്ന വനിതാ സംവരണ ബിൽ പാസാക്കുക എന്ന വിഷയത്തിൽ വനിത സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യയിലെ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചതിന്റെ നൂറാം വാർഷികത്തിലാണ് നാം എത്തി നില്ക്കുന്നത്. 1921ൽ മദ്രാസ് പ്രോവിൻസിൽ സ്ത്രീകൾക്ക് വോട്ടവകാശം കൊടുത്തെങ്കിലും സ്വത്തവകാശവും എഴുത്തും വായനയും അറിയുന്നവർക്ക് മാത്രമേ വോട്ടു ചെയ്യുനാകുമായിരുന്നുള്ളൂ. കാൽ നൂറ്റാണ്ട് പിന്നിട്ടശേഷമാണ് സാർവത്രികമായി വോട്ടവകാശം ഉറപ്പിക്കുന്ന ഭരണഘടന വിഭാവനം ചെയ്ത് നടപ്പിലാക്കിയത്. നൂറ് വർഷം നീണ്ട നിരന്തര പോരാട്ടത്തിന് ഒടുവിലാണ് ഒരേ മൂല്യമുള്ള വോട്ടവകാശം നമുക്ക് നേടാനായത്. ഇതോടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും സ്ത്രീകൾ പിച്ചവയ്ക്കുകയായിരുന്നു.

അലഹബാദിൽ 1937ൽ കമലാ സൊറാബ്‌ജി ജഡ്ജിയായി ജുഡീഷ്യൽ രംഗത്ത് തുടക്കം കുറിച്ചു. 80 വർഷം മുമ്പ് അബേദ്കർ ദലിത് സ്ത്രീകളുടെ ദേശീയ സമ്മേളനം നാഗ്പൂരിൽ വിളിച്ച് ചേർത്തു. നമ്മുടെ ജീവിത വീക്ഷണം,രാഷ്ട്രീയം,ജീവിതചര്യകൾ,നിലപാടുകൾ എന്നിവ സ്ത്രീ മുന്നേറ്റ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും സ്ത്രീ ശാക്തീകരണത്തിന് വിധേയമാകണം. സ്വയം ശാക്തീകരണത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വരണം. സാമൂഹ്യമായും, സാമ്പത്തികമായും,രാഷ്ട്രീയമായും മുന്നേറാൻ സ്ത്രീകൾക്ക് സാധിക്കണം. സ്ത്രീകളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായി പുരുഷാധിപത്യം നിലനില്ക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലും ഗവൺമെന്റ് ഏജൻസികളും സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് സർവ്വേകൾ നടത്തുന്നുണ്ടെങ്കിലും അതിന്റെ റിപ്പോർട്ടുകൾ എല്ലാം തന്നെ ഇപ്പോഴും ഫയലിലുറങ്ങുകയാണെന്നും ആനി രാജ ആരോപിച്ചു. സ്ത്രീകളിൽ 57.7 ശതമാനം സ്ത്രീകളും ഇപ്പൊഴും പോഷഹാകാരക്കുറവ് മൂലം അനാരോഗ്യം നേരിടുന്നവരാണ്. 67 ശതമാനം കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടുന്നു.കേരളത്തിൽ നടക്കുന്ന സ്ത്രീ മരണങ്ങൾ ആശങ്കാജനകമാണ്.വനിതാ സംവരണം അൻപത് ശതമാനമായ് ഉയർത്താൻ നാം ഒരുമിച്ച് മുന്നേറണമെന്നും അവർ ആഹ്വാനം ചെയ്തു.

യോഗത്തിൽ കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി ജയ മധു അധ്യക്ഷയായിരുന്നു. ഇ എസ് ബിജിമോൾ എക്സ്.എംഎൽഎ വിഷയാവതരണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന കൗണ്‍സിലംഗം കെ സലിംകുമാർ,ജില്ലാ എക്സി.അംഗം ജോസ് ഫിലിപ്പ്,വി കെ ധനപാൽ,ജിബി ജോസ്,എം കെ പ്രിയൻ,കേരള മഹിളാ സംഘം നേതാക്കളായ ശാന്തി മുരുകൻ,കെ സി ആലീസ്,ഗീതാ തുളസീധരൻ,ആനന്ദ റാണിദാസ്,പി മാലതി,കുസുമം സതീഷ്,മെർലിൻ ആന്റണി,രാജി ബോബൻ എന്നിവർ പ്രസ൦ഗിച്ചു.

Related Articles

Back to top button
error: Content is protected !!