Thodupuzha

ജൻമദിനം ആഘോഷമാക്കി ബിജെപി

തൊടുപുഴ : 1980 ഏപ്രിൽ 6 ന് രൂപീകൃതമായ ഭാരതീയ ജനതാ പാർട്ടിയുടെ 42-ാം ജൻമദിനം അറക്കുളത്ത് ആഘോഷമാക്കി ബിജെപി പ്രവർത്തകർ. കാലത്ത് പ്രവർത്തകരുടെ എല്ലാ വീടുകളിലും പതാക ഉയർത്തിയും, പ്രധാനമന്ത്രിയുടെ ജൻമദിന സന്ദേശം കേട്ടും,മധുര പലഹാരങ്ങൾ വിതരണംചെയതും, സേവന- ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയുമാണ് ജൻമദിനം ആഘോഷിച്ചത്. വരും ദിവസങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ, രക്തദാനം, ശുചീകരണ പ്രവർത്തനങ്ങൾ, വിഷുക്കൈനീട്ടം, കേന്ദ്ര പദ്ധതികൾ വീടുകളിൽ എത്തിക്കൽ, സമ്പൂർണ പ്രവർത്തകയോഗം തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് പത്ത് ദിവസക്കാലത്തേക്ക് അറക്കുളത്ത് നടത്തുന്നത്.

മൂലമറ്റത്ത് കാലവർഷക്കെടുതിയിൽ വെള്ളത്തിൽ മുങ്ങിപ്പോയ താഴ് വാരം കോളനിയിലെ കൽക്കട്ടുകൾ തകർത്ത മരങ്ങൾ വെട്ടിമാറ്റിയാണ് ആദ്യ ദിന സേവന പ്രവർത്തനം നടത്തിയത്.

പി.ഏ.വേലുക്കുട്ടൻ,എം.കെ.രാജേഷ്, പി.വി.സൗമ്യ, ഉത്രാടം കണ്ണൻ, പി.കെ.അജീഷ്,കെ.പി.മധുസൂധനൻ, എം.അനിൽകുമാർ, രതീഷ് നന്ദനം, സൈമൺ ബഞ്ചമിൻ, പി.എം.ജോർജ്, ജിഷ്ണു പുളിക്കൽ, പ്രണവ് ചേറാടി, എ.കെ.ബിനീഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!