Thodupuzha

ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തൊടുപുഴ നഗരസഭ കൗണ്‍സില്‍ ബഹിഷ്‌കരിച്ചു

തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചതിനാല്‍ നഗരസഭകളിലെ തറ വിസ്തീര്‍ണത്തിന് അധികനികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് തൊടുപുഴ നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍് പി.ജി. രാജശേഖരന്റെ നേതൃത്വത്തില്‍് പ്ലക്കാര്ഡുകള് ഉയര്ത്തിയാണ് കൗണ്‌സില് യോഗം ബിജെപി കൗണ്‌സിലര്മാര് ബഹിഷ്‌കരിച്ചത്. വൈദ്യുതി, വെള്ളം, ഇന്ധനം തുടങ്ങി എല്ലാത്തിനും വിലവര്ദ്ധിപ്പിച്ച ഇടതുസര്ക്കാര് വസ്തുനികുതി കൂടി വര്ദ്ധിപ്പതിലൂടെ സാധാരണക്കാരുടെ പോക്കറ്റടിക്കുകയാണ് ചെയ്യുന്നതെന്നും ഈ ജനദ്രോഹ നയത്തിനെതിരെ ബിജെപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പി.ജി രാജശേഖരന്‍ പറഞ്ഞു. വാക്കൗട്ടില്‍ കൗണ്‍സിലര്‍മാരായ ടി.എസ്. രാജന്‍, ജിഷ ബിനു, ബിന്ദു പത്മകുമാര്‍, ജയലക്ഷ്മി ഗോപന്‍, കവിത വേണു എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!