ChuttuvattomThodupuzha

ബി.ജെ.പി കാഞ്ഞിരമറ്റം ഏരിയ കമ്മിറ്റി; പിണറായി വിജയന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

തൊടുപുഴ: ഗണപതിയെ  അധിക്ഷേപിച്ചതിൽ പ്രതിഷേധം നടത്തിയ എൻ.എസ്‌.എസ്‌ പ്രതിനിധികളായ ആയിരത്തിലധികം പേരുടെ പേരിൽ കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചു.  ബിജെപി കാഞ്ഞിരമറ്റം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിണറായി വിജയന്റെ കോലം കത്തിച്ചു. തൊടുപുഴ അമ്പലം ജംഗ്ഷനിൽ നടന്ന യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ്‌ ശ്രീകാന്ത് കാഞ്ഞിരമറ്റം ഉദ്ഘാടനം ചെയ്തു. ബിജെപി ഏരിയ പ്രസിഡന്റ്‌ കെ.ഷിബുമോൻ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സംഗമത്തിന് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് സി, സിഎസ്‌ സിജിമോൻ പാർലമെന്ററി പാർട്ടി ലീഡർപി ജി. രാജശേഖരൻ, ഏരിയ ജനറൽ സെക്രട്ടറി രഞ്ജിത് കെ. നാഥ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശ്രീരാജ് കെ.ആർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!