Local LiveMuvattupuzha

പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണ്ണം നേടി ലോക ചാമ്പ്യനായ ഫെസ്സിമോട്ടിയെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍

മൂവാറ്റുപുഴ : പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണ്ണം നേടി ലോക ചാമ്പ്യനായ ഫെസ്സിമോട്ടിയെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. ഖസാക്കിസ്ഥാനില്‍ നടന്ന ലോകമാസ്റ്റേഴ്സ് ഗെയിംസ് പഞ്ചഗുസ്തി മത്സരത്തിലാണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടി ഫെസ്സിമോട്ടി ചാമ്പ്യനായത്. 2016ല്‍ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയപ്പോഴാണ് ഫെസ്സിമോട്ടി കായിക ഇനങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയത്. ഷോട്ട്പുട്ട്, ജാവലിന്‍ത്രോ, ഹാമ്മര്‍ ത്രോ ഇനങ്ങളില്‍ നിരവധി മെഡലുകള്‍ നേടി. ഇതിന് ശേഷമാണ് പഞ്ചഗുസ്തിയിലേക്ക് തിരിയുന്നതും ലോക ചാമ്പ്യനായതും. ഇപ്പോള്‍ മൂവാറ്റുപുഴയില്‍ ബ്യൂട്ടി കോളേജ് നടത്തുകയാണ് ഫെസ്സിമോട്ടി. ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരങ്ങളുടെ ഭാഗമായി മോദി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിവരിക്കുവാനും, തെരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥിക്കുവാനും വേണ്ടിയാണ് ബിജെപി നേതാക്കള്‍ ഫെസ്സിമോട്ടിയെ സന്ദര്‍ശിച്ചത്. ഇടുക്കി ജില്ലാ സെക്രട്ടറി കെ.ആര്‍ സുനില്‍ കുമാര്‍, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ മോഹന്‍, ജനറല്‍ സെക്രട്ടറിമാരായ ചന്ദ്രന്‍, സിനില്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!