Thodupuzha

പ്രളയബാധിത മേഖലയില്‍ കൈത്താങ്ങായി ബി.ജെ.പി     

തൊടുപുഴ: പ്രളയം കവര്‍ന്ന കൊക്കയാര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹായം എത്തിച്ചു. മുക്കുളം ക്ഷേത്രത്തിലെ ക്യാമ്പില്‍ താമസിക്കുന്ന ആളുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പീരുമേട് എം.എല്‍.എ. വാഴൂര്‍ സോമന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി കൈമാറി. ഭക്ഷ്യധാന്യങ്ങള്‍, മരുന്ന്, തുണിത്തരങ്ങള്‍ ,മറ്റ് നിത്യോപയോഗ സാധനങ്ങള്‍, മാസ്‌ക്, മുതലായ സാധനങ്ങളാണ് കൈമാറിയത്. മധ്യ മേഖല പ്രസിഡന്റ് എന്‍.ഹരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.സന്തോഷ് കുമാര്‍, വി.എന്‍.സുരേഷ്, ജില്ല സെക്രട്ടറിമാരായ കെ. ആര്‍. സുനില്‍കുമാര്‍, പ്രിയ റെജി, ഒ.ബി.സി. മോര്‍ച്ച ജില്ല പ്രസിഡന്റ് പി.പ്രബീഷ്, പീരുമേട് മണ്ഡലം പ്രസിഡന്റ് അജേഷ് കുമാര്‍, മണ്ഡലം ഭാരവാഹികളായ വി.വി. വിനോദ്, കെ.ഡി. അനീഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.രാജേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!