ChuttuvattomThodupuzha

ബി.ജെ.പി തൊടുപുഴ മണ്ഡലം കമ്മിറ്റി പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് ബി.ജെ.പി തൊടുപുഴ മണ്ഡലം കമ്മിറ്റി. വൃക്ഷതൈ നട്ടും പായസം വിതരണം ചെയ്തും മഹാ മൃത്യുഞ്ജയ മന്ത്രര്‍ച്ചന നടത്തിയുമാണ് ആഘോഷ പരിപാടികള്‍ നടത്തിയത്. മുതലിയാര്‍മഠം ക്ഷേത്രത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം, ജില്ലാ പ്രസിഡന്റ് കെ .എസ് അജി, മണ്ഡലം ജനറല്‍ സെക്രട്ടറി ജിതേഷ് സി, മണ്ഡലം ട്രഷറര്‍ അഖില്‍ രാധാകൃഷ്ണന്‍, ക്ഷേത്രം പ്രസിഡന്റ് സുരേഷ്, ബി.ജെ.പി കാഞ്ഞിരമറ്റം ഏരിയ ജനറല്‍ സെക്രട്ടറി രഞ്ജിത് കെ. നാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!