ChuttuvattomCrimeThodupuzha

റോഡില്‍ ഗതാഗതം തടസപ്പെടുത്തി, പോലീസ് ജീപ്പിന്റെ ചില്ലുകള്‍ തകര്‍ത്തു; യുവാവ് അറസ്റ്റില്‍

തൊടുപുഴ: ലഹരി തലയ്ക്കു പിടിച്ച യുവാവ് പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. നഗരത്തില്‍ വഴിയാത്രക്കാരെയും വാഹന ഡ്രൈവര്‍മാര്‍ക്കും നേരെ ആക്രമണം നടത്തിയ  ഇയാളെ പിടികൂടി  പോലീസ് സ്റ്റേഷനിലും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലും എത്തിച്ചപ്പോള്‍ അവിടെയും പരാക്രമം തുടര്‍ന്നു. മറയൂര്‍ മൈക്കിള്‍നഗര്‍ സ്വദേശി അരവിന്ദ് കുമാറാണ് (39) പോലീസ് പിടിയിലായത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. നഗരത്തില്‍ തിരക്കേറിയ ഗാന്ധി സ്‌ക്വയറിന് സമീപം ഇയാള്‍ ഗതാഗതം തടസപ്പെടുത്തുകയും വഴിയാത്രക്കാരെയും വാഹന ഡ്രൈവര്‍മാരെയും അസഭ്യം വിളിച്ച് അക്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് തൊടുപുഴ സ്റ്റേഷനില്‍ നിന്നും പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് പ്രതിയെ വൈദ്യ പരിശോധനക്കായി തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിശോധന പൂര്‍ത്തിയാക്കി മടങ്ങാനായി  വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പ്രതി അപ്രതീക്ഷിതമായി പോലീസ് ജീപ്പിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. അക്രാമസക്തനായ ഇയാളെ പോലീസ് ഏറെ പണിപ്പെട്ടാണ് കീഴ്‌പ്പെടുത്തിയത്. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പോലീസുകാര്‍ക്ക് ചില്ലുകൊണ്ട് പരുക്കേല്‍ക്കുകയും ചെയ്തു. സ്റ്റേഷനിലെ ലോക്കപ്പില്‍ രാത്രിയും ഇയാള്‍ അക്രമാസക്തനാകുകയും പോലീസുകാരെ അസഭ്യം പറയുകയും ചെയ്തു. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ സുമേഷ് സുധാകരന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!