Thodupuzha

രക്തദാന ക്യാമ്പ്  നടത്തി

തൊടുപുഴ: എന്‍.സി.സി ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ ന്യൂമാന്‍ കോളജ് എന്‍.സി.സി യൂണിറ്റും തൊടുപുഴ ഐ.എം.എ. ബ്ലഡ് ബാങ്കും ചേര്‍ന്ന് രക്തധാനവും ബോധവത്കരണ സെമിനാറും നടത്തി. തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.

റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ.എം.എ. ബ്ലഡ് ബാങ്ക് പ്രസിഡന്റ് ഡോ. സോണി തോമസ് മുഖ്യ പ്രഭാഷണം നടത്തി. മുന്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ അംഗം പി.എ. സലിംകുട്ടി, എന്‍.സി.സി. സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ഓസ്റ്റിന്‍ ജോസ്, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ വിനയ് ചന്ദ്രന്‍, ജോജു സജി, എല്‍സ ലൂയി, എ. ശ്രാവണ്‍, ആന്‍ മരിയ തങ്കച്ചന്‍, ജയചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!