Thodupuzha

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

 

തൊടുപുഴ: റാവുത്തര്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡയറ്റ് ലാബ് സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകാരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് സെയ്ദ് മുഹമ്മദിന്റെ അ ധ്യക്ഷതയില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുദീപ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്വപ്ന ടീച്ചര്‍ക്ക് പഠനോപകരണങ്ങള്‍ ജില്ലാ പ്രസിഡന്റ് കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മൂസ, സംസ്ഥാന സെക്രട്ടറി മുഹമ്മദ് സക്കീര്‍, സ്‌കൂള്‍ അധ്യാപകന്‍ ജോര്‍ജ്, ജില്ലാ വൈസ് പ്രസിഡന്റ് ഷാജി ഉണ്ടപ്ലാവ്, ജില്ലാ കമ്മിറ്റി അംഗം നന്മ ഒപ്റ്റിക്കല്‍സ് ഷഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!