Thodupuzha

പഠനോപകരണ വിതരണം നടന്നു

 

തൊടുപുഴ: വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി ഗായത്രി സ്വയം സഹായ സംഘം തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണവും ഉപരിപഠന മാര്‍ഗ നിര്‍ദേശ ക്ലാസും നടത്തി. തൊടുപുഴ എന്‍.എസ്.എസ് ഹാളില്‍ നടന്ന പരിപാടി വഴിത്തല ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബോബി ആന്റണി ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് കെ.ജി. സന്തോഷ് അധ്യക്ഷത വഹിച്ചു. ടോപ്പ് സിംഗര്‍ ഫെയിം ആവണി പി. ഹരീഷ്, ഭരതനാട്യ കലാകുടുംബമായ പി.കെ. സുരേഷ് ആന്റ് ഫാമിലി, എന്‍സിസി കേഡറ്റ് അഭിനീന്ദ്രന്‍ പി. ബാബു എന്നിവരെ ആദരിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ക്ലാസ് കരിയര്‍ഗുരു പി.എം. ബാബു പള്ളിപ്പാട്ട്, അധ്യാപകന്‍ പി.കെ. സുരേഷ് എന്നിവര്‍ നയിച്ചു. . വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റിയുടെ തൊടുപുഴ താലൂക്ക് യൂണിയനിലെ വിവിധ ശാഖകളില്‍പ്പെട്ട നൂറോളം കുട്ടികള്‍ക്ക് ബാഗ്, ബുക്കുകള്‍ അടക്കമുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സംഘം ജോ. സെക്രട്ടറി സന്തോഷ്‌കുമാര്‍ റ്റി, എക്സിക്യൂട്ടീവ് മെമ്പര്‍മാരായ അനില്‍കുമാര്‍, കെ.ആര്‍. സനൂഷ്, പി.കെ. ഷാജി, ട്രഷറര്‍ ഷിബു എം.പി, ചിറ്റൂര്‍ ശാഖ പ്രസിഡന്റ് ഡി. രാഞ്ജന്‍, കാപ്പ് ശാഖ പ്രസിഡന്റ് കെ.എസ്. അജി, ആലക്കോട് ശാഖാ പ്രസിഡന്റ് പി.എസ്. ഷാജി, ഏഴല്ലൂര്‍ ശാഖ പ്രസിഡന്റ് എ.എന്‍. അനില്‍കുമാര്‍, ശാസ്താംപാറ ശാഖ പ്രസിഡന്റ് പി.എന്‍. മനോജ്, മൂലമറ്റം ശാഖ പ്രസിഡന്റ് സത്യന്‍ മാധവന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!