Thodupuzha

ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം: എ.ഐ.കെ.കെ.എം.എസ്

തൊടുപുഴ: ഗുസ്തിതാരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പി.യുമായ ബ്രിജ്ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഗുസ്തിതാരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കര്‍ഷകസംഘടന. ഓള്‍ ഇന്ത്യ കിസാന്‍ ഖേത് മസ്ദൂര്‍ സംഘടന (എ.ഐ.കെ.കെ.എം.എസ്) അഖിലേന്ത്യാതലത്തില്‍ ഐക്യദാര്‍ഢ്യദിനമായി ആചരിച്ചതിന്റെ ഭാഗമായി തൊടുപുഴ ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ ഐക്യദാര്‍ഢ്യസമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി എന്‍.വിനോദ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എ.ഐ.കെ.കെ.എം.എസ് ജില്ലാ സെക്രട്ടറി സിബി സി. മാത്യു, മാത്യു ജേക്കബ്, പ്രഭ സിബി, ജോസ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!