Thodupuzha

ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെഎ​സ്‌ആ​ര്‍​ടി​സി തൊ​ടു​പു​ഴ ഡി​പ്പോ​യി​ല്‍​നി​ന്ന്‌ മ​ല​ക്ക​പ്പാ​റ​യ്ക്ക് ഞായറാഴ്ച സ​ര്‍​വീ​സ് ആ​രം​ഭി​ക്കും

തൊ​ടു​പു​ഴ: ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെഎ​സ്‌ആ​ര്‍​ടി​സി തൊ​ടു​പു​ഴ ഡി​പ്പോ​യി​ല്‍​നി​ന്നു മ​ല​ക്ക​പ്പാ​റ​യ്ക്ക് ഞായറാഴ്ച സ​ര്‍​വീ​സ് ആ​രം​ഭി​ക്കും.രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന ബ​സ് മൂ​വാ​റ്റു​പു​ഴ, ചാ​ല​ക്കു​ടി വ​ഴി ആ​തി​ര​പ്പ​ള്ളി, വാ​ഴ​ച്ചാ​ല്‍, വെ​റ്റി​ല​പ്പാ​റ, മ​ല​ക്ക​പ്പാ​റ സ​ന്ദ​ര്‍​ശി​ച്ച്‌ മ​ട​ങ്ങി​യെ​ത്തും. 650 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​പ്പ​ന​ത്തോ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യി കാ​ട്ടാ​ന​ക​ള്‍ വി​ഹ​രി​ക്കു​ന്ന വെ​റ്റി​ല​പ്പാ​റ​യും ക​ട​ന്ന് ചേ​തോ​ഹ​ര​മാ​യ അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ല്‍ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ക​ണ്ട് 55 കി​ലോ​മീ​റ്റ​ര്‍ ഉ​ള്‍​വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ കോ​ട​മ​ഞ്ഞി​ന്‍റെ മ​നോ​ഹാ​രി​ത​യി​ല്‍ പു​ത​ഞ്ഞു​നി​ല്‍​ക്കു​ന്ന തേ​യി​ല​ത്തോ​ട്ട​ങ്ങ​ളു​ള്ള മ​ല​ക്ക​പ്പാ​റ​യു​ടെ സൗ​ന്ദ​ര്യ​വും ആ​സ്വ​ദി​ച്ചാ​ണ് മ​ട​ക്കം. സ​ഞ്ചാ​രി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​ത്തി​നും വി​ശ്ര​മ​ത്തി​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. തൊ​ടു​പു​ഴ ഡി​പ്പോ​യി​ല്‍​നി​ന്നു നി​ല​വി​ല്‍ ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്‌ ബ​ജ​റ്റ് ടൂ​റി​സം സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കാ​ല്‍​വ​രി​മൗ​ണ്ട്, അ​ഞ്ചു​രു​ളി വ​ഴി വാ​ഗ​മ​ണ്ണി​ലേ​ക്കാ​ണ് നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​വ​രു​ന്ന​ത്. എ​ല്ലാ ഞാ​യ​റാ​ഴ്ച​യും ന​ട​ത്തു​ന്ന ഈ ​സ​ര്‍​വീ​സ് തു​ട​ക്ക​ത്തി​ല്‍​ത​ന്നെ വി​ജ​യ​ക​ര​മാ​യി​രു​ന്നു. മ​ല​ക്ക​പ്പാ​റ സ​ര്‍​വീ​സി​നും സീ​റ്റു​ക​ള്‍ മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫോ​ണ്‍: 9400262204, 8304889846.

Related Articles

Back to top button
error: Content is protected !!