Thodupuzha

ബഫര്‍ സോണ്‍ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം: എന്‍.സി.പി

തൊടുപുഴ: ബഫര്‍സോണ്‍ വിധിയിലെ സുപ്രീംകോടതിവിധി സ്വാഗതാര്‍ഹമാണെന്ന് എന്‍.സി.പി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. ഇത്തരത്തില്‍ ഒരു തുടക്ക ഉത്തരവ് പ്രഖ്യാപിച്ചത് യു.പി.എ ഭരണ കാലഘട്ടത്തിലെ ജയറാം രമേശ് കേന്ദ്ര മന്ത്രി ആയിരിക്കുമ്പോഴാണെന്നത് മറച്ചുവെച്ചുകൊണ്ട് യു.ഡി.എഫ് നടത്തിയ സമര ആഭാസങ്ങളെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് ഈ വിധിയിലൂടെ വ്യക്തമായി.
സുപ്രീംകോടതി വിധിക്ക് വേണ്ടി പരിശ്രമിച്ച വനം വകുപ്പ് മന്ത്രിയെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായി എന്‍.സി.പി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജയ്‌സണ്‍ തേവലത്തില്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!