Thodupuzha

ഭൂപതിവ് ചട്ട നിയമഭേദഗതി:മുഖ്യമന്ത്രി വാഗ്ദാനം അട്ടിമറിച്ചു: പി.ജെ ജോസഫ്     

 

തൊടുപുഴ: 1964 ലെയും 1993 ലെയും ഭൂപതിവ് ചട്ടങ്ങളില്‍ സമഗ്ര ഭേദഗതി കൊണ്ടു വരുമെന്നു പറഞ്ഞ മുഖ്യമന്ത്രി വാഗ്ദാന ലംഘനം നടത്തിയതായി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ കുറ്റപ്പെടുത്തി. നിലവിലുള്ള നിര്‍മാണങ്ങള്‍ ക്രമവല്ക്കരിക്കുകയും നിര്‍മാണ നിരോധനം ഭാവിയില്‍ ഉണ്ടാകാതെ നോക്കേണ്ടതിനും പകരം ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പട്ടയ ഭൂമിയിലെ നിര്‍മാണങ്ങള്‍ മാനദണ്ഡം നിശ്ചയിച്ച് ക്രമപ്പെടുത്താനും 1500 ചതുരശ്ര അടി വരെയുള്ള നിര്‍മാണങ്ങള്‍ മാത്രം ക്രമപ്പെടുത്തും എന്നത് നീതികരിക്കാനാവില്ല. 1500 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തേണ്ടി വന്നാല്‍ ഉയര്‍ന്ന ഫീസ് ഈടാക്കുമെന്ന തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിനുള്ള ധനാഗമമാര്‍ഗമായി ഇതിനെ കാണരുത്. സര്‍ക്കാര്‍ ഭൂമി വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയവര്‍ നടത്തുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളേയും നിയമപരമായി പട്ടയം ലഭിച്ച ഭൂമിയില്‍ നടന്നിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളേയും ഒരേ ഗണത്തില്‍പ്പെടുത്തരുത്. 2019 ഡിസംബര്‍ 17 ലെ സര്‍വകക്ഷി യോഗ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിച്ചതായും മറ്റു ജില്ലക്കാര്‍ക്ക് നല്കുന്ന അതേ പരിഗണന ഇടുക്കിയിലെ ജനങ്ങള്‍ക്ക് നല്‍കാനും സര്‍ക്കാര്‍ തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!