Thodupuzha

ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി

തൊടുപുഴ: സംസ്ഥാനത്ത് കുത്തനെ കൂട്ടിയിരിക്കുന്ന നികുതി വര്‍ധനവിനെതിരേ ഓള്‍ കേരള ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ തൊടുപുഴ മേഖല കമ്മറ്റി അധികൃതര്‍ക്ക് നിവേദനം നല്‍കി. കെട്ടിടപെര്‍മിറ്റ് ഫീസ് 150 ചതുരശ്ര മീറ്ററിന് 525 രൂപ ആയിരുന്നത് 7500 രൂപയോളമായി. മേഖലകള്‍ തിരിച്ച് വസ്തു നികുതി പരിഷ്‌കാരം അപ്രായോഗികവും അഴിമതിക്ക് വഴിവെക്കുന്നതും ജനങ്ങളെ പലതട്ടുകളാക്കുന്നതുമായതിനാല്‍ ഉപേക്ഷിക്കേണം. പ്രൊപ്പര്‍ട്ടി ടാക്‌സ്, ബില്‍ഡിങ് ടാക്‌സ്, ലേബര്‍ സെസ്, വണ്‍ ടൈം ബില്‍ഡിങ് ടാക്‌സ്, ലക്ഷ്വറി ടാക്‌സ്, കോമേഴ്‌സ്യല്‍ ടാക്‌സ്, ഇന്‍കം ടാക്‌സ്, സര്‍വീസ് ടാക്‌സ്, ലൈബ്രറി സെസ്, വിനോദ നികുതി, ഏകീകരണ ഫീസ്, അപേക്ഷ ഫീസ്, 2023 ഏപ്രില്‍ മുതല്‍ എല്ലാ വര്‍ഷവും 5 ശതമാനം കെട്ടിട നികുതി വര്‍ധനവ്, പുതിയ കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷ ഫീസ് 5000 രൂപ വര്‍ധിപ്പിച്ചു. പെര്‍മിറ്റ് ഫീസ് 20 മടങ്ങ് വര്‍ധിപ്പിച്ചു. വസ്തു നികുതി പുറമേ സേവന ഉപനികുതി നിര്‍ബന്ധമാക്കി. 2023 ഏപ്രില്‍ ന് ശേഷം നമ്പറിടുന്ന പുതിയ വീടുകള്‍ക്ക് അടിസ്ഥാന നികുതി ഇരട്ടിയാകും. തുടര്‍ന്ന് വര്‍ഷം തോറും 5ശതമാനം വീതം വര്‍ധനവ്. തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനം അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് ജോസ് വര്‍ക്കി, വര്‍ക്കിങ് പ്രസിഡന്റ് എം.എന്‍. ബാബു, സെക്രട്ടറി ജോസ് കളരിക്കല്‍, വൈസ് പ്രസിഡന്റ് വിന്‍സെന്റ് തോമസ്, ജോയിന്റ് സെക്രട്ടറി ആന്‍ഡ്രൂസ് ചൂരാപ്പുഴ എന്നിവര്‍ ചേര്‍ന്നാണ് നല്‍കിയത്. മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!