Thodupuzha

സ്‌കൂള്‍മന്ദിരത്തിന്റെ  വെഞ്ചിരിപ്പും ഉദ്ഘാടനവും  

 

 

കാളിയാര്‍: സെന്റ് മേരീസ് എല്‍.പി സ്‌കൂളിന്റെ പുതിയതായി നിര്‍മിച്ച സ്‌കൂള്‍മന്ദിരത്തിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും നടത്തി. മന്ദിരത്തിന്റെ വെഞ്ചിരിപ്പ് കര്‍മം കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മാഠത്തിക്കണ്ടത്തില്‍ നിര്‍വഹിച്ചു. സ്‌കൂള്‍മന്ദിരത്തിന്റെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പിയും നിര്‍വഹിച്ചു .കോതമംഗലം കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറിഫാ .മാത്യു മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണവും വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കര്‍ സപ്ലിമെന്റ് പ്രകാശനവും നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍ ആനിക്കോട്ടില്‍, പഞ്ചായത്ത് മെമ്പര്‍ ഇസബെല്ല ജോഷി, പി.ടി.എ പ്രസിഡന്റ് ഷിനോ മോളത്തു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!