Thodupuzha

ലഹരിക്കെതിരെ  കൂട്ടയോട്ടം സംഘടിപ്പിച്ചു

തൊടുപുഴ: ഭഗത് സിങ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മലങ്കരയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. മലങ്കര എസ്റ്ററ്റിലേയും സമീപപ്രദേശത്തുമുള്ള കൗമാരക്കാരുടെ പങ്കാളിത്തത്തോടെ ഞായറാഴ്ച രാവിലെ 9.30 ന് മലങ്കര ഡാം സൈറ്റില്‍ നിന്നും പെരുമറ്റത്തേക്കാണ് കൂട്ടയോട്ടം നടത്തിയത്. എക്‌സൈസ് തൊടുപുഴ റേയ്ഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഷാഫി അരവിന്ദാക്ഷന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ശേഷം നടന്ന പൊതുയോഗം യുവജനവേദി സംസ്ഥാന പ്രസിഡന്റ് സച്ചിന്‍.കെ. ടോമി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് വൈസ്പ്രസിഡന്റ് ശ്രുതിന്‍ മുരളി അധ്യക്ഷത വഹിച്ചു.

എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഷാഫി അരവിന്ദാക്ഷന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ട്രേഡ് യൂണിയന്‍ സെന്റര്‍ ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സെക്രട്ടറി കെ.എ. സദാശിവന്‍, കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഹൈദ്രു കൊരമ്പയില്‍, എക്‌സൈസ് പ്രിവന്‍ഷന്‍ ഓഫീസര്‍ ടോണി സെബാസ്റ്റ്യന്‍, മുട്ടം ജനമൈത്രി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ പ്രദീപ് കുമാര്‍, ക്ലബ്ബ് ജനറല്‍ സെക്രട്ടറി എല്‍സമ്മ മാത്യു, ദേവിക സന്തോഷ്, ക്ലബ്ബ് അംഗങ്ങളായ അതുല്‍ ഷിജി, അമിത് ബേബി, ദേവപ്രിയാ സന്തോഷ്, ദേവനന്ദ സന്തോഷ്, സെയ്ന്‍ റൂണി, അനന്തു കിംഗ്സ്ലി, ഗ്ലേറ്റസ് സാം റെജി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!