Thodupuzha

ജില്ല ഉപതെരഞ്ഞെടുപ്പില്‍; മൂന്നു പഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫും ഒരെണ്ണം ബിജെപിയും നേടി

തൊടുപുഴ: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പു നടന്ന മൂന്നു പഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫും ഒരെണ്ണം ബിജെപിയും നേടി. ഉടുന്പന്നൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ വെള്ളന്താനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സീറ്റ് നഷ്ടമായി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ ജിന്‍സി സാജന്‍ വിജയിച്ചു. ജിന്‍സി സാജന് 612 വോട്ടും യുഡിഫ് സ്ഥാനാര്‍ഥി മിനി ബെന്നിക്ക് 381 വോട്ടും ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി കെ.കെ.ഷൈനി മോള്‍ 59 വോട്ടും നേടി. ആകെ 1052 വോട്ടാണ് പോള്‍ ചെയ്തത്. കോണ്‍ഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജിവച്ച് വിദേശത്ത് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്.
ഇടമലക്കുടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി നിമലാവതി കണ്ണന്‍ വിജയിച്ചു. നിമലാവതി കണ്ണന്‍ 54 വോട്ടും എല്‍ഡിഎഫിലെ പാര്‍വതി പരമശിവന്‍ 33 വോട്ടും യുഡിഎഫിലെ രമ്യാ ഗണേശന്‍ 17 വോട്ടും നേടി.
അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ നാലാം വാര്‍ഡായ ചേന്പളത്ത് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷൈമോള്‍ രാജന്‍ വിജയിച്ചു. 78 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐയിലെ ഷൈമോള്‍ വിജയിച്ചത്. ഷൈമോള്‍ക്ക് 388 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിലെ സുനിത ബിജു 310 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി ആശാമോള്‍ 62 വോട്ടുകളും നേടി. 1010 വോട്ടര്‍മാരില്‍ 760 പേരാണ് വോട്ടുചെയ്തത്.

Related Articles

Back to top button
error: Content is protected !!