IdukkiLocal Live

സി.എ. കുര്യന്‍ തൊഴിലാളികള്‍ക്ക് കരുത്ത് പകര്‍ന്ന നേതാവ്: അഡ്വ. ജോയ്സ് ജോര്‍ജ്

ഇടുക്കി : തൊഴിലാളി ജനവിഭാഗത്തിന് കരുത്തു പകര്‍ന്ന നേതാവായിരുന്നു സി.എ. കുര്യനെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് . ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് അടിത്തറപാകുകയും തോട്ടം തൊഴിലാളിക്ക് തൊഴിലും കൂലിയും വാങ്ങിക്കൊടുക്കുന്നതില്‍ ഒരു പുരുഷായുസ്  മുഴുവന്‍ അത്യധ്വാനം ചെയ്ത സമുന്നതനായ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു സി.എ. കുര്യനെന്നും ജോയ്സ് ജോര്‍ജ് അനുസ്മരിച്ചു. മൂന്നാറില്‍ ചേര്‍ന്ന സി.എ. കുര്യന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം എം.പിയുമായും സ്ഥാനാര്‍ത്ഥി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ചര്‍ച്ചില്‍ വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്ത് കുരുത്തോല സ്വീകരിച്ചു. തുടര്‍ന്ന് മൂന്നാര്‍ ദേവികുളം പഞ്ചായത്തുകളില്‍ പര്യടനം നടത്തി. ഉച്ചകഴിഞ്ഞ് മറയൂര്‍ പഞ്ചായത്തിലെ ഗോത്രജനവിഭാഗ മേഖലകളിലും സ്ഥാനാര്‍ത്ഥി പര്യടനം നടത്തി.

 

Related Articles

Back to top button
error: Content is protected !!