Thodupuzha

സി.എച്ച് മെമ്മോറിയല്‍ എക്സലന്‍സി അവാര്‍ഡ് സമ്മാനിച്ചു

തൊടുപുഴ: മുസ്ലിം യൂത്ത് ലീഗ് കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് സി.എച്ച് മെമ്മോറിയല്‍ എക്സലന്‍സി അവാര്‍ഡ് നല്‍കി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷമീന നാസര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.എം ഷരീഫ് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അജാസ് പുത്തന്‍പുര, വാര്‍ഡ് മെമ്പര്‍ ലൈല കരിം, മക്കാര്‍ പഴേരി, ആഷിഖ് റഹിം, സബീല്‍ മുഹമ്മദ്, അജ്മല്‍ വി.എസ്, റംസല്‍ റഹിം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!