Thodupuzha

വയറിങ് തൊഴിലാളി മാര്‍ച്ച് ബുധനാഴ്ച

 

തൊടുപുഴ: അനധികൃത വയറിങ് നിര്‍ത്തലാക്കുക, അനധികൃത വയറിങ് തടയുന്നതിനുള്ള ജില്ലാതല സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇലക്ട്രിക്കല്‍ വര്‍ക്ക് എടുക്കുന്നത് നിയമം മൂലം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ ഓഫ് കേരള ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധന്‍ രാവിലെ 10 ന് മൂലമറ്റത്തെ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തും. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ടി.കെ ശിവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!