Thodupuzha

കാഡ്സ് ഗ്രീന്‍ഫെസ്റ്റ് 21 മുതല്‍ മേയ് ഒന്നുവരെ 

 

തൊടുപുഴ: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കാഡ്സ് ഗ്രീന്‍ഫെസ്റ്റ് 21 മുതല്‍ മേയ് ഒന്നുവരെ വില്ലേജ് സ്‌ക്വയറില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.വിത്ത് മഹോത്സവം, സ്പൈസസ് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, പുഷ്പപ്രദര്‍ശനം, ചക്കയുത്സവം, മാമ്പഴമേള, സെമിനാറുകള്‍, മല്‍സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ ഫെസ്റ്റിനെ ആകര്‍ഷകമാക്കും. നഗരസഭയുടെയും വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.മികച്ച ജൈവകര്‍ഷകനു ജൈവശ്രീ അവാര്‍ഡ് നല്‍കും.10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. മികച്ചകര്‍ഷകര്‍ ഉത്പാദിപ്പിച്ച മേല്‍ത്തരം വിത്തുകള്‍ക്കും തൈകള്‍ക്കും പുറമെ സംസ്ഥാനത്തെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലെ മികച്ച വിത്തുകളും തൈകളും മറ്റ് ഉത്പാദനോപാധികളും വിതരണത്തിന് എത്തിക്കും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മല്‍സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ആദിവാസി വിഭാഗത്തിന്റെ തനത് ഉത്പന്നങ്ങളുടെ വിപുലമായ പ്രദര്‍ശനവും വിപണനവും നടക്കും. നാടന്‍ ഭക്ഷ്യമേള, 100-ഓളം വാണിജ്യ സ്റ്റാളുകള്‍, ദിവസവും കലാപരിപാടികള്‍, പിആര്‍ഡിയുടെ സഹകരണത്തോടെ ജില്ലയുടെ 50 വര്‍ഷങ്ങള്‍- ഫോട്ടോ പ്രദര്‍ശനം, പുരാതനവസ്തുക്കളുടെയും വാഹനങ്ങളുടെയും പ്രദര്‍ശനം എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കും. ഉദ്ഘാടന സമാപന പരിപാടികളില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍,മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!