CrimeIdukki

സുഹൃത്തിന്റെ വീട്ടില്‍ വന്നത് മാമോദീസയ്ക്ക്; ഡയമണ്ട് നെക്ലെസ് അടക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച ഇടുക്കി സ്വദേശിനി പിടിയില്‍

ഇടുക്കി: സുഹൃത്തിന്റെ വീട്ടില്‍ മാമോദീസയ്ക്ക് വന്ന് ഡയമണ്ട് നെക്ലെസ് ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി വെള്ളത്തൂവല്‍ എരുപ്പേക്കാട്ടില്‍ വീട്ടില്‍ റംസിയ (30) യെയാണ് കോടനാട് പോലീസ്
അറസ്റ്റ് ചെയ്തത്. മെയ് 6 ന് കോടനാടാണ് സംഭവം നടന്നത്. ചടങ്ങ് കഴിഞ്ഞ് ധരിച്ചതും ഗിഫ്റ്റ് കിട്ടിയതുമായ ആഭരണങ്ങള്‍ മുറിയിലെ അലമാരയിലാണ് വച്ചത്. അവിടെ നിന്നുമാണ് പ്രതി ആഭരണങ്ങള്‍ മോഷ്ടച്ചത്. മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ നേര്യമംഗലം, പെരുമ്പാവൂര്‍ എന്നിവടങ്ങളിലെ ജ്വല്ലറി, ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും കണ്ടെടുത്തു. നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്.

Related Articles

Back to top button
error: Content is protected !!