IdukkiLocal Live

സര്‍ക്കാര്‍ പ്ലീഡര്‍ പാനലിലേക്ക് അപേക്ഷിക്കാം

ഇടുക്കി : പീരുമേട്, ഇടുക്കി മുന്‍സിഫ് കോടതികളില്‍ സര്‍ക്കാര്‍ കക്ഷികളായ കേസുകളില്‍ ഹാജരാകുന്നതിന് പ്ലീഡര്‍ ടു ഗവണ്‍മെന്റ് വര്‍ക്ക് ഒഴിവിലേക്ക് പാനല്‍ തയ്യാറാക്കുന്നു. 1978 ലെ കേരള ഗവണ്‍മെന്റ് ലോ ഓഫീസേഴ്‌സ് അപ്പോയ്‌മെന്റ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വ്വീസസ് ഓഫ് കേസസ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കനുസൃതമായിട്ടാകും നിയമനം. നിശ്ചിത യോഗ്യതയുള്ളവരും, ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് 7 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായം 60 വയസില്‍ കവിയരുത്.

അപേക്ഷയോടൊപ്പം ജനനതീയതി, എന്റോള്‍മെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോണ്‍ , ഇ-മെയില്‍ , അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തിയ ബയോഡേറ്റ ഉണ്ടാകണം . ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, നിയമ ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ , അപേക്ഷകന്‍ കൈകാര്യം ചെയ്ത ഗൗരവ സ്വഭാവമുള്ള മൂന്ന് സെഷന്‍സ് കേസുകളുടെ വിധി പകര്‍പ്പുകള്‍ എന്നിവ ഉള്ളടക്കം ചെയ്യണം. പാനലിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 20 ( 20/06/2024) വൈകിട്ട് 3 ന് മുന്‍പായി ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ,തപാല്‍ മുഖേനയോ ലഭ്യമാക്കേണ്ടതാണ്.

 

Related Articles

Back to top button
error: Content is protected !!