Local LiveMoolammattam

ആശാ കിരണം ക്യാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി ക്യാന്‍സര്‍ ദിനം ആചരിച്ചു

മൂലമറ്റം:  കാരിത്താസ് ഇന്ത്യയുടെ ആശാ കിരണം – ക്യാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയും മൂലമറ്റം ബിഷപ്പ് വയലില്‍ ഹോസ്പിറ്റലും സംയുക്തമായി ലോക ക്യാന്‍സര്‍ ദിനം ആചരിച്ചു . സെന്റ് ജോര്‍ജ് ഫൊറോന പള്ളി ഹാളില്‍ നടത്തിയ ബോധന സെമിനാര്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി .ഫാ. കുര്യന്‍ കാലായിലില്‍ അധ്യക്ഷത വഹിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി ഓങ്കോളജി വകുപ്പ് അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. രവി ശങ്കര്‍ റ്റി.ആര്‍ ക്ലാസ് നയിച്ചു. മൂലമറ്റം ബിഷപ്പ് വയലില്‍ മെഡിക്കല്‍ സെന്റര്‍ സ്റ്റാഫ് ടീം ആരോഗ്യ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പിഎസ്ഡബ്ല്യുഎസ് സോണല്‍ ഡയറക്ടര്‍ ഫാ. തോമസ് താന്നിമലയില്‍, എസ്എംവൈഎം രൂപതാ കൗണ്‍സിലര്‍ ലെന ഐസക്ക് , സോണല്‍ കോര്‍ഡിനേറ്റര്‍ ജിഷ സാബു , പ്രോജക്ട് ഓഫീസര്‍ മെര്‍ലി ജെയിംസ്, സ്വാശ്രയസംഘം പ്രസിഡന്റ് മേരി പോള്‍ ,മാര്‍ സ്ലീവാ മെഡിസിറ്റി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആല്‍ഫിന്‍ ആന്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!