ChuttuvattomCrimeThodupuzha

കഞ്ചാവ് കടത്ത് കേസ്‌; പ്രതിക്ക് നാലു വര്‍ഷം കഠിന തടവും പിഴയും

തൊടുപുഴ: കഞ്ചാവ് കടത്ത്  കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. 1.140 കി.ഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ തേനി ഉത്തമപുരം കൊമ്പൈ റോഡ് ബ്ലോക്ക് നമ്പര്‍ ഒന്ന് സ്വദേശി ടി. മലൈച്ചാമി(40) യെയാണ് തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.എന്‍. ഹരികുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ജൂണ്‍ 21ന് കോട്ടയം തിടനാട് വെയില്‍കാണാംപാറ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് മലൈച്ചാമി കഞ്ചാവുമായി പിടിയിലായത്. തിടനാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.എസ്. ലെബിമോന്റെ നേതൃത്വത്തിലായിരുന്നു കേസ് പിടികൂടിയത്. ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി.ജി സനില്‍കുമാര്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.

Related Articles

Back to top button
error: Content is protected !!