AccidentKudayathoor

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ഒരാൾക്ക് പരിക്ക്

കുടയത്തൂർ: നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് അപകടം. ഇന്ന്  വൈകിട്ട്  5 നാണ്ശരംകുത്തി ശ്രീധർമ്മശാസ്താദേവീ ക്ഷേത്രത്തിന് സമീപം അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ കുടയത്തൂർ പാമ്പനാച്ചാലിൽ ചന്ദ്രൻ (56)നാണ്പ രിക്കേറ്റത്. വാഗമൺ സന്ദർശിച്ചതിന് ശേഷം എറണാകുളത്തിന് പോകുകയായിരുന്ന തമിഴ്നാട് ട്രിച്ചി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.മൂലമറ്റം ഭാഗത്തേക്ക് പോയ ബൈക്കിൽ എതിർദിശയിൽ നിന്നും നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ച് കയറുകയായിരുന്നു.സാരമായി പരിക്കേറ്റ ചന്ദ്രനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

 

Related Articles

Back to top button
error: Content is protected !!