Thodupuzha

കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് 2പേർക്ക് പരിക്ക്

തൊടുപുഴ: നിയന്ത്രണം വിട്ട കാർ എതിർദിശയിൽ നിന്നും വന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് 2 പേർക്ക് പരിക്ക്.ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശി സാഹിറ, (45) കാർ ഓടിച്ചിരുന്ന അലക്കോട് സ്വദേശി ജോണി (65) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളി വൈകിട്ട് 4 ഓടെ ഒളമറ്റം കമ്പിപ്പാലം ജങ്ഷനിലാണ് അപകടം. കളിയാർ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക് മുട്ടം ഭാഗത്തു നിന്നും വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.തൊടുപുഴ പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!